HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടി നെടുങ്കണ്ടം സ്വദേശി

ഇടുക്കി: ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടി നെടുങ്കണ്ടം സ്വദേശി

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടി ആദിശ്രീ. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരമാണ് ആദിശ്രീക്ക് ലഭിച്ചത്.


25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പാതയോരങ്ങളിലും സർക്കാർ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മരങ്ങളെ നട്ടുപരിപാലിച്ചതിനാണ് ഈ കൊച്ചുമിടുക്കി അവാർഡ് നേടിയത്. ഈ ചെറിയ പ്രായത്തില്‍ ഈ കൊച്ചു മിടുക്കി നട്ടു പരിപാലിക്കുന്നത് 1500ലധികം വൃക്ഷതൈകളാണ്. കൂടാതെ സ്‌കൂളിലെ 600 കുട്ടികള്‍ക്ക് വീട്ടിലേക്ക് വിത്തുകള്‍ നല്‍കുകയും ചെയ്തു. നെടുങ്കണ്ടം വലിയവീട്ടില്‍ പി.വി. അനില്‍ കുമാറിന്റെയും ജിനുവിന്റെയും മകളാണ്. അനുശ്രീ, ആദികേഷ് എന്നിവർ സഹോദരങ്ങളാണ്.

ELECTROTECH SYSTEM NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.