HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍

ALLEN HABOUR

ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക്  ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും. ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎല്‍റ്റി കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും അപേക്ഷിക്കാം.


മെഡിക്കല്‍ ഓഫീസര്‍മാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 6  രാവിലെ 10.30 നും അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഫെബ്രുവരി 6  രാവിലെ 10.30 നും ലാബ് അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് അതേ ദിവസം ഉച്ചയ്ക്ക് 12 നും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ് , തിരിച്ചറിയല്‍രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും പകര്‍പ്പുകളുമായി തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04862 227326).

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.