HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി കളക്ടറേറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്

ഇടുക്കി കളക്ടറേറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്

കലക്ടറേറ്റിലെ റവന്യു ഡിവിഷണല്‍ ഓഫീസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ കാര്‍/  ജീപ്പ്/ ബൊലേറോ വാഹനം ആവശ്യമുണ്ട്. പ്രതിമാസ വാഹനവാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം എന്നിവയുള്‍പ്പെടെ  പ്രതിമാസം  ആകെ 35000 രൂപയില്‍ താഴെയുള്ള ടെന്‍ഡറാണ് സമര്‍പ്പിക്കേണ്ടത്.  അപേക്ഷകള്‍ വാഹനത്തിന്റെ ആര്‍.സി.ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 29 വൈകീട്ട്  5 ന് മുന്‍പായി ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം.സീല്‍ ചെയ്ത കവറിനുമുകളില്‍ 'കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം-വാഹന വാടക ടെന്‍ഡര്‍' എന്ന് എഴുതേണ്ടതാണ്. ടെന്‍ഡറുകള്‍ ജനുവരി 30 ഉച്ചതിരിഞ്ഞ്  3 ന് തുറക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.