
ചെറുതോണി: നാടകയാത്രയുമായി ഇറങ്ങി തിരിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മലയോര ജനതയോട് മാപ്പു പറഞ്ഞിട്ട് വേണം ഇടുക്കിയിലേക്ക് പ്രവേശിക്കാന്‍ എന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ വാര്‍ത്ത സമ്മേളനത്തില്‍ അവശ്യപ്പെട്ടു. വന്യജീവികള്‍ക്ക് സഞ്ചരിക്കാന്‍ ഇടം കൊടുക്കണമെന്നും ഇടുക്കിക്കാര്‍ കൈയ്യേറ്റക്കാരാണെന്നും, പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹരിത എം എല്‍ എ മാര്‍ എന്ന പേരില്‍ ഒരു കുറുമുന്നണിയുണ്ടാക്കി നിയമസഭയ്ക്ക് അകത്ത് മലയോര ജനതയ്ക്ക് ഏതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വി ഡി സതീശന്‍റെ തട്ടിപ്പ് യാത്രക്കെതിരെ ജനങ്ങളുടെ വന്‍ പ്രതിഷേധമാണ് മലയോര മേഖലയില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. ജയറാം രമേശിന്‍റെയും, കോണ്‍ഗ്രസിന്‍റെറയും നേതൃത്വത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്‍റെ മറവില്‍ കാര്‍ബണ്‍ ഫണ്ട് ലക്ഷ്യമാക്കി മലയോര ജനതയെ നിര്‍ബന്ധിത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി വന്നപ്പോള്‍ കപട പരിസ്ഥിതി വാദികളോടൊപ്പം നിന്ന് കുടിയേറ്റ കര്‍ഷകന്‍റെ നെഞ്ചില്‍ ചവിട്ടി നൃത്തം ചെയ്തവരാണ് സതീശന്‍റെ നേതൃത്വത്തിലുള്ള ഹരിത എം എല്‍ എ മാര്‍. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്ന ഘട്ടത്തില്‍ മലയോര കര്‍ഷകര്‍ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നപ്പോള്‍ പിന്നില്‍ നിന്ന് കുത്തി ഇടുക്കിക്കാരെ കൈയ്യേറ്റക്കാരെന്ന് ചാപ്പ കുത്തിയവരുടെ ഇപ്പോഴത്തെ നാടകയാത്ര ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
മൂന്നാര്‍ ഉള്‍പ്പടെയുള്ള ഇടുക്കിയുടെ വിവിധ മേഖലകളില്‍ നിര്‍മ്മാണ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടതും വി ഡി സതീശനും ടി എം പ്രതാപനും ഹൈബി ഈഡനും ഉള്‍പ്പടെയുള്ള നഗര കേന്ദ്രീകൃത എം എല്‍ എ മാരുടെ ഒരു കുറുമുന്നണിയായിരുന്നു. ഇടുക്കി വെള്ളാപ്പാറ ഫോറസ്റ്റ് ഐബിയില്‍ സതീശന്‍റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി യോഗം ചേര്‍ന്ന് ബഫര്‍ സോണ്‍ വിസ്തീര്‍ണ്ണം 10 കിലോമീറ്റര്‍ ആക്കി വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്ത കപട പരിസ്ഥിതി വാദിയായ സതീശന്‍ ഇടുക്കിയിലെ ജനങ്ങളുടെ പ്രധിതിഷേദത്തിന്‍റെ ശക്തി അറിയാനിരിക്കുന്നതേ ഉള്ളൂ. ഗാഡ്ഗില്‍ കസ്തുരി രംഗന്‍ സമരകാലത്ത് കര്‍ഷകരോടൊപ്പം നിന്ന് പോരാടിയ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിനെയും മറ്റ് സമുദായ നേതാക്കളെയും തൊടുപുഴയില്‍വന്ന് വി ഡി സതീശന്‍ അധിക്ഷേപിച്ചതും മലയോര കര്‍ഷകര്‍ മറന്നൂ എന്ന് കരുതരുത്. സി എച് ആര്‍ ഉള്‍പ്പെടുന്ന ഏലമല പ്രദേശം വനമായി പ്രഖ്യാപിക്കണം, ഇടുക്കിയില്‍ പട്ടയം നല്‍കരുത് എന്നെല്ലാം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നല്‍കിയിട്ടുള്ള പരിസ്ഥിതി സംഘടനയുമായി വി ഡി സതീശനുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്. കുടിയേറ്റകര്‍ഷകന്‍റെ എക്കാലത്തെയും വലിയ ശത്രുവും എതിരാളിയുമായ കാപട്യത്തിന്‍റെ ആള്‍രൂപം വി ഡി സതീശനോട് ഇടുക്കിയുടെ മണ്‍തരികള്‍ക്കുപോലും വെറുപ്പാണ്. കുടിയേറ്റ കര്‍ഷകന്‍റെ ജീവിതത്തെ അവഹേളിച്ചും വെല്ലുവിളിച്ചും പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച് അധികാരത്തിന്‍റെ ദുര്‍ഭൂതം പിടിപെട്ട സതീശന്‍റെ നാടകയാത്ര ഇടുക്കിയുടെ മണ്ണില്‍ വിലാപ യാത്ര ആയി മാറുമെന്നും റോമിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷക സംഘം നേതാകളായ പി.ബി. സബീഷ്, എം.വി. ബേബി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.