GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

10 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം? യോഗ്യതകൾ അറിയാം...

10 ലക്ഷം രൂപ ആവശ്യമുണ്ടെങ്കിൽ വ്യക്തിഗത വായ്പ നേടാൻ എന്തൊക്കെ വേണമെന്ന് അറിയാം

അപ്രതീക്ഷിതമായ ചെലവുകൾ വരുമ്പോൾ വലിയൊരു പരിഹാര മാർഗമാണ് വ്യക്തിഗത വായ്പകൾ. ഉടനെ ലഭിക്കുമെന്നത് മാത്രമല്ല ഈട് ആവശ്യമില്ല എന്നതും ഇതിനെ ജനപ്രിയമാക്കുന്നു. അടിയന്തരമായി നിങ്ങൾക്ക് 10 ലക്ഷം രൂപ ആവശ്യമുണ്ടെങ്കിൽ വ്യക്തിഗത വായ്പ നേടാൻ എന്തൊക്കെ വേണമെന്ന് അറിയാം 


10 ലക്ഷം രൂപ വ്യാക്ജതികത വായ്പ വേണമെങ്കിൽ ഏത് ബാങ്കിൽ നിന്നാണോ വായ്പ എടുക്കുന്നത് എന്ന ആദ്യം തീരുമാനിക്കണം. ആ ബാങ്കിന്റെ വെബ്സൈറ്റ് പരിശോധിച്ച് പലിശ നിരക്കുകൾ ഉൾപ്പടെ ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്നും യോഗ്യതകൾ എന്തൊക്കെയാണെന്നും അറിയണം. 


10 ലക്ഷം രൂപ വ്യക്തിഗത വായ്പ എടുക്കാനുള്ള യോഗ്യത

പൗരത്വം: അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

പ്രായപരിധി: അപേക്ഷിക്കുന്ന സമയത്ത് കുറഞ്ഞത് 21 വയസ് പ്രായമുണ്ടാകണം പരമാവധി 67 വയസുള്ളവർക്കാണ് വായ്പ അനുവദിക്കുന്നത്. 

വരുമാനം: കുറഞ്ഞ പ്രതിമാസ വരുമാനം 15,000. രൂപയായിരിക്കണം. 

തൊഴിൽ: ശമ്പളക്കാരനോ സ്വയം തൊഴിൽ ചെയ്യുന്നയാളോ ആണെങ്കിൽ നിങ്ങൾക്ക് ലോണിന് അർഹതയുണ്ട്.

ക്രെഡിറ്റ് സ്കോർ: 750 അല്ലെങ്കിൽ അതിന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും.


എന്തൊക്കെ രേഖകൾ വേണം ശമ്പളമുള്ള ജീവനക്കാർക്ക്: 

പാൻ കാർഡ്

ഐഡി പ്രൂഫ് (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി മുതലായവ)

വിലാസ തെളിവ്

ഐടിആർ/ഫോം 16

കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ 

കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ 


സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്:

കഴിഞ്ഞ 2 വർഷത്തെ  ഐ.ടി.ആർ

ലാഭനഷ്ടം അറിയാൻ ബാലൻസ് ഷീറ്റ് 

ഫോം 26എഎസ്, ആദായ നികുതി ചലാൻ അല്ലെങ്കിൽ ടിഡിഎസ് സർട്ടിഫിക്കറ്റ് (ഫോം 16 എ)

ബിസിനസ് പ്രൂഫ് (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജിഎസ്ടി സർട്ടിഫിക്കറ്റ് മുതലായവ)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.