HONESTY NEWS ADS

 HONESTY NEWS ADS


ബാൻഡ് സംഘത്തിന്റെ ജീപ്പ് സംശയം തോന്നി തടഞ്ഞു; സാധനങ്ങൾക്കിടയിലുണ്ടായിരുന്ന ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ കഞ്ചാവ്

ബാൻഡ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് സംശയം തോന്നി തടഞ്ഞുനി‍ർത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.

ബാൻഡ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് സംശയം തോന്നി തടഞ്ഞുനി‍ർത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.  നിലമ്പൂർ പൂക്കോട്ടുംപാടത്താണ് ബാന്റ് സെറ്റിന്റെ മറവിൽ ജീപ്പിൽ കടത്തിക്കൊണ്ട് വന്ന 18.58 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടിയത്. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. 


ജീപ്പ് തടഞ്ഞ് പരിശോധിച്ചപ്പോൾ ബാൻഡ് ഉപകരണങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇതിനിടയിൽ വെച്ചിരുന്ന രണ്ട് ബാഗുകൾ തുറന്നപ്പോഴാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്. നാല് പേരെയും അപ്പോൾ തന്നെ എക്സൈസുകാർ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, നിലമ്പൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.


എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ, ആർ.ജി രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രാജോഷ് കുമാർ, പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ  വിശാഖ്, കെ മുഹമ്മദ്‌ അലി, എം.എം അരുൺകുമാർ, വി സുഭാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, രജിത്, ഷംനാസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർമാരായ രാജീവ്‌, പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും, നിലമ്പൂർ റേഞ്ച് എക്‌സൈസ്  ഇൻസ്‌പെക്ടർ ടി.എച്ച്.ഷഫീക്കും സംഘവും കേസെടുത്ത ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS