
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. കെ ജി സത്യൻ, എം തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ് എന്നീ നാല് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതേസമയം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും പ്രവർത്തന റിപ്പോർട്ടിന്മേൽ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി സി വി വർഗീസും മറുപടി പറഞ്ഞാണ് പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനം അവസാനിച്ചത്.