.png)
ഈ വാലന്‍റൈൻസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് ഒരു ആപ്പിൾ ഡിവൈസ് സമ്മാനമായി വാങ്ങി നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? ആപ്പിൾ ഐഫോണുകൾ ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 ഉം ഐഫോൺ 16 പ്ലസും വളരെ കുറഞ്ഞ വിലയ്ക്ക് ഫ്ലിപ്‍കാർട്ടിൽ വിൽക്കുന്നു. ഇതാ ചില മികച്ച ഐഫോൺ ഡീലുകളെക്കുറിച്ച് അറിയാം.
ഐഫോൺ 16 ഉം ഐഫോൺ 16 പ്ലസും
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ ഐഫോൺ 16 ഉം ഐഫോൺ 16 പ്ലസും ആപ്പിളിന്‍റെ ഏറ്റവും പുതിയ നോൺ-പ്രോ സ്മാർട്ട്‌ഫോണുകളാണ്. ഐഫോൺ 16 ഉം ഐഫോൺ 16 പ്ലസും ആപ്പിളിന്‍റെ ഇൻ-ഹൗസ് എ18 ബയോണിക് ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. അവയുടെ സ്‌ക്രീൻ വലുപ്പത്തിലും ബാറ്ററി ശേഷിയിലും മാത്രമാണ് വ്യത്യാസം. ഐഫോൺ 16 ന് 6.1 ഇഞ്ച് 60Hz ഒഎൽഇഡി പാനൽ ഉണ്ട്. അതേസമയം പ്ലസ് വേരിയന്‍റിന് വളരെ വലിയ 6.7 ഇഞ്ച് 60Hz ഒഎൽഇഡി ഡിസ്‌പ്ലേയാണുള്ളത്.
ഈ ഫോണുകളുടെ പിൻഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. അതിൽ 48 എംപി പ്രൈമറി സെൻസറും 12 എംപി അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. നിങ്ങൾക്ക് ആപ്പിൾ ഇന്‍റലിജൻസ് പിന്തുണയും 512 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കും. ആപ്പിൾ ഐഫോൺ 16ന് 3,561 എംഎഎച്ച് ബാറ്ററിയും ഐഫോൺ 16 പ്ലസിന് 4,674 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. രണ്ട് ഉപകരണങ്ങളും 25 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ആപ്പിളിന്‍റെ ഏറ്റവും പുതിയ കോംപാക്റ്റ് ഡിവൈസ് നിങ്ങൾ തിരയുകയാണെങ്കിൽ, 68,999 രൂപയ്ക്ക് ഐഫോൺ 16 ഒരു മികച്ച ഓപ്‍ഷനാണ്. എങ്കിലും, വലിയ ബാറ്ററിയുള്ള ഒരു വലിയ ഫോൺ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, 78,999 രൂപയിൽ ആരംഭിക്കുന്ന ഐഫോൺ 16 പ്ലസ് പരിഗണിക്കാം.
ഐഫോൺ 15 ഉം ഐഫോൺ 15 പ്ലസും
ഐഫോൺ 15 ഉം ഐഫോൺ 15 പ്ലസും ഡിസ്‍കൗണ്ട് വിലയിൽ ഇപ്പോള്‍ ലഭ്യമാണ്. പുതിയ മോഡലുകളെപ്പോലെ, രണ്ടും തമ്മിലുള്ള വ്യത്യാസം അവയുടെ സ്ക്രീൻ വലുപ്പവും ബാറ്ററി ശേഷിയും മാത്രമാണ്. രണ്ട് ഫോണുകളും എ17 ബയോണിക് ചിപ്പാണ് നൽകുന്നത്, കൂടാതെ 48 എംപി പ്രൈമറി ലെൻസും 12 എംപി അൾട്രാവൈഡ് സെൻസറും ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. ഏറ്റവും പുതിയ തലമുറയിലെന്നപോലെ ഇവയും 25 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
അതേസമയം ഈ ഫോണുകൾ ആപ്പിൾ ഇന്റലിജൻസിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഓർമ്മിക്കുക. അതിനാൽ നിങ്ങൾ എഐ സവിശേഷതകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ ഐഫോണുകൾ ആയിരിക്കും മികച്ച ഓപ്‍ഷൻ. ഐഫോൺ 15 ഉം ഐഫോൺ 15 പ്ലസും നിലവിൽ 64,999 രൂപയ്ക്ക് വിൽക്കുന്നുണ്ട്, എന്നാൽ നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ മാത്രം സ്റ്റാൻഡേർഡ് ഐഫോൺ 15 വാങ്ങുന്നതാകും ഉചിതം. ഐഫോൺ 15 പ്ലസിനെ സംബന്ധിച്ചിടത്തോളം, 68,999 രൂപയ്ക്ക് ഇതൊരു മികച്ച ഡീലാണ്.
ഐഫോൺ 14
2022-ൽ പുറത്തിറക്കിയ ഐഫോൺ 14 ൽ എ15 ബയോണിക് ചിപ്പാണ് നൽകുന്നത്. ഏറ്റവും വേഗതയേറിയ ഐഫോൺ അല്ലെങ്കിലും, ദൈനംദിന ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ ചിപ്‌സെറ്റിന് കഴിയും. ഐഫോൺ 15, ഐഫോൺ 16 എന്നിവ പോലെ, ഒരു കൈകൊണ്ട് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന 6.1 ഇഞ്ച് 60Hz ഒഎൽഇഡി സ്‌ക്രീനാണ് ഇതിനുള്ളത്. ഐഫോൺ 14 ൽ 12 എംപി പ്രൈമറി ക്യാമറയും 12 എംപി അൾട്രാവൈഡ് ഷൂട്ടറും ഉണ്ട്.
അതേസമയം 2022-ൽ ഐഫോൺ 14 പുറത്തിറക്കിയതിനാൽ, ഇത് താരതമ്യേന പഴയ ഡിവൈസ് ആണെന്ന് ഓർമ്മിക്കുക. എങ്കിലുമിതിന് ഇനിയും കുറച്ച് ഒഎസ് അപ്‌ഡേറ്റുകൾ കൂടി ബാക്കിയുണ്ട്. അതിനാൽ നിങ്ങൾ അധികം പണം ചെലവഴിക്കാതെ ഒരു ഐഫോൺ തിരയുകയാണെങ്കിൽ ഇതൊരു നല്ലൊരു ഓപ്‍ഷനായിരിക്കും. നിലവിൽ ഇത് 53,999 രൂപയ്ക്ക് ലഭ്യമാണ്.