.png)
ഒറ്റ ദിവസത്തെ ഇടിവിനു ശേഷം സ്വർണവില വീണ്ടും കുതിപ്പ് തുടരുന്നു. ഇന്ന് (13/02/2025) പവന് ഒറ്റയടിക്ക് 320 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 63,840 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 7980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ഒരാഴ്ചയ്ക്കിടെ ഏകദേശം 3000-ത്തോളം രൂപയോളം വര്‍ധിച്ച ശേഷമായിരുന്നു ബുധനാഴ്ചത്തെ ഇടിവ്. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ പിന്നീട് 400 രൂപയാളം താഴുകയായിരുന്നു. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.