ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി തള്ളി

ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജാമ്യ ഹ‍ർജി തള്ളിയ സാഹചര്യത്തിൽ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈകോടതിയിൽ ജാമ്യ അപേക്ഷ നൽകാനാണ് തീരുമാനം. 


വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS