HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; മലയാളി അധ്യാപിക മൈസൂരിൽ മരിച്ചു

നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; മലയാളി അധ്യാപിക മൈസൂരിൽ മരിച്ചു

മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രി മൈസൂരിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. 


തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. മാനന്തവാടിയിൽ  എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA