HONESTY NEWS ADS

Electro Tech Nedumkandam

 

കോഴിക്കോട് സ്വകാര്യ ബസ് മറി‍ഞ്ഞ് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് സ്വകാര്യ ബസ് മറി‍ഞ്ഞ് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറി‍ഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് വെെകിട്ടാണ് അപകടം സംഭവിച്ചത്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികന്‍റെ നില ഗുരുതരമാണ്.


ബസിൽ നിന്നും ഇന്ധന ചോർച്ചയുണ്ടെങ്കിലും നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ബസ് റോഡില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങളും പുരോ​ഗമിക്കുകയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS