HONESTY NEWS ADS

 HONESTY NEWS ADS


കിഫ്ബി റോഡ്; കരട് നിയമത്തിൽ ടോളിന് പകരം യൂസര്‍ ഫീ, നിര്‍മ്മാണം പൂര്‍ത്തിയായ റോഡുകള്‍ക്കും ബാധകം

പ്രതിഷേധങ്ങള്‍ക്കിടെയും കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

പ്രതിഷേധങ്ങള്‍ക്കിടെയും കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്.  കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തിൽ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. കരട് നിയമം തയ്യാറാക്കി ബില്ല് അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് വിവരം.


കരട് നിയമത്തിൽ ടോള്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ല. യൂസര്‍ ഫീസ് എന്നാണ് കരട് നിയമത്തിൽ പരാമര്‍ശിച്ചിരിക്കുന്നത്.യൂസര്‍ ഫീസ് എന്ന പേരിലായാലും ഫലത്തിൽ ഇത് ടോള്‍ പോലെ  നിശ്ചിത തുക വാഹനയാത്രക്കാരിൽ നിന്ന് ഈടാക്കുന്ന സംവിധാനം തന്നെയായിരിക്കും. നിയമസഭ ബജറ്റ് സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസര്‍ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തിൽ പറയുന്നത്.


50 വർഷം കൊണ്ട് മുടക്കിയ പണം തിരിച്ചു കിട്ടുന്ന രീതിയിലായിരിക്കും നിരക്ക് നിശ്ചയിക്കുക. പുതിയ റോഡുകൾക്ക് മാത്രമല്ല കിഫ്‌ബി സഹായത്തോടെ നിർമാണം പൂർത്തിയായി കഴിഞ്ഞ റോഡുകൾക്കും യൂസർ ഫീ ബാധകമായിരിക്കും. 50 കോടിക്ക് മുകളിൽ എസ്റ്റിമേറ്റുള്ള റോഡുകൾക്ക് യൂസർ ഫീ ചുമത്തുമെന്നും കരട് നിയമത്തിൽ പറയുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS