
ഇടുക്കി മരിയാപുരത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ ഒരാൾ അറസ്റ്റിൽ. മരിയാപുരം സ്വദേശി അമ്പാട്ട് കുന്നുംപുറത്ത് (കുട്ടായി) ഷാജി തോമസ് (57) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 6.9 ലിറ്റർ മദ്യവും, മദ്യവിൽപ്പന നടത്തിയ 2100 രൂപയും പിടിച്ചെടുത്തു.
തങ്കമണി എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ ജയൻ.പി. ജോൺ, PO ( G ) ജിൻസൺ സി എൻ, CEO ജസ്റ്റിൻ,ഡ്രൈവർ അഗസ്റ്റ്യൻ എന്നിവർ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് ഇടുക്കി കോടതിയിൽ ഹാജരാക്കും.