
ഇടുക്കി കമ്പംമെട്ടിന് സമീപം വൻ ചാരായ വേട്ട. കമ്പംമെട്ട് കട്ടക്കാനത്തെ വീട്ടിൽ നിന്നും 245 ലിറ്റർ വാറ്റ് ചാരായം എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ വീട്ടുടമ ചക്രപാണി എന്ന് വിളിക്കുന്ന സന്തോഷിനെ അറസ്റ്റ് ചെയ്തു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് നടന്നത്.
സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ സന്തോഷിനെ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ഉച്ചയോടു കൂടിയാണ് എക്സൈസ് സംഘം സന്തോഷിന്റെ വീട്ടിലെത്തുകയും മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ വാറ്റുചാരായം പിടിച്ചെടുത്തത്. കട്ടക്കാനത്തെ പറമ്പിൽ ഏഴ് കന്നാസുകളിലായി വാറ്റുചാരായം കുഴിച്ചിട്ട നിലയിലായിരുന്നു.