GOODWILL HYPERMART

ഈ ദിവസങ്ങളിൽ പൊല്യൂഷൻ കാലാവധി കഴിഞ്ഞതാണോ? ഫെബ്രുവരി 27 വരെ പിഴയീടാക്കില്ലെന്ന് എംവിഡി

ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവി

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ  പോർട്ടൽ  സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന രഹിതമായതായി എംവിഡി. ഇതിനാൽ ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവിഡി അറിയിച്ചു.


സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട് ഇനിയും ഒരു ദിവസം കൂടി പ്രശ്നപരിഹാരത്തിനായി ആവശ്യമാണെന്നും എൻ ഐ സി അറിയിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ പ്രവർത്തനയോഗ്യമാക്കുന്നതിനുള്ള നിർദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന് നൽകിയിട്ടുണ്ടെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പിൽ അറയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.