.jpeg)
കട്ടപ്പന നഗരത്തില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ സ്വദേശി പ്ലാപ്പറമ്പില്‍ സിബി(53) യാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയില്‍ കയറിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു.
വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐമാരായ എബി ജോര്‍ജ്, ജോസഫ് കെ വി, എസ് സിപിഒമാരായ സുരേഷ് ആന്റോ, അനൂപ് എം എസ്, സിപിഒ ബിബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.