HONESTY NEWS ADS

 HONESTY NEWS ADS


പാലായിൽ ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

പാലാ: ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു


കോട്ടയം പാലായിൽ ഭാര്യാമാതാവിന് നേരെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു. അന്ത്യാളം സ്വദേശി നിർമല (60) മരുമകൻ മനോജ്‌ (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മനോജ്‌ നിർമ്മലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.


കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. മനോജ്‌ സ്ഥിരമായി വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കുമായിരുന്നു എന്ന് കൊല്ലപ്പെട്ട നിർമലയുടെ ഭർത്താവിന്‍റെ അമ്മ കമലാക്ഷി പറഞ്ഞു. ഇന്നലെ മനോജ്‌ കൊല്ലും എന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. വീടിനുള്ളിൽ വെച്ചാണ് തീ കൊളുത്തിയത്. മനോജിന് ഭാര്യയെ സംശയമായിരുന്നുവെന്നും ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാൻ കാരണംമെന്നും കമലാക്ഷി  പ്രതികരിച്ചു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS