
തമിഴ് സിനിമ-സീരിയല്‍ നടൻ കുഴഞ്ഞുവീണുമരിച്ചു. സിപിഎം പ്രവർത്തകൻ ആയ മൂന്നാർ ഇക്കാ നഗറില്‍ കെ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സിപിഐഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. തൊടുപുഴയില്‍ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.