GOODWILL HYPERMART

ഇടുക്കി മൂലമറ്റത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

ഇടുക്കി: മൂലമറ്റത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ മറിഞ്ഞു

മൂലമറ്റത്തിന് സമീപം പുത്തേട് ഭാഗത്ത് ട്രാവലർ  മറിഞ്ഞ് അപകടം. വാഗമണ്ണിൽ നിന്നും തിരിച്ചുവരികയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും പരിക്കേറ്റവരെ സമീപത്തുള്ള  ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.


വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ബ്രേക്ക്  നഷ്ടപ്പെട്ടത് മനസ്സ്സിലാക്കിയ ഡ്രൈവർ വാഹനം സൈഡിലുണ്ടായിരുന്ന തിട്ടയിലേക്ക്  ഇടിച്ചുകയറ്റുകയായിരുന്നു . ഡ്രൈവറുടെ  അവസരോചിതമായ തീരുമാനമാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.