HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

ഇടുക്കി: കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

ഇടുക്കി കുഞ്ചിത്തണ്ണിയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ മുതിരപ്പുഴയാറിൽ യുവാവ് മുങ്ങി മരിച്ചു. അടിമാലി കൊരങ്ങാട്ടി സ്വദേശി കിഴക്കെത്തൊട്ടിയിൽ രാജേന്ദ്രൻ (42) ആണ് മരണപ്പെട്ടത്. കുഞ്ചിത്തണ്ണി പവർഹൗസിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ വെൽഡിങ് ജോലി ചെയ്യുകയായിരുന്നു രാജേന്ദ്രനും സംഘവും. ഇന്ന് പണിക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കയത്തിൽ പെടുകയായിരുന്നു. 


കാൽ കല്ലിനടയിൽ കുടുങ്ങിയ രാജേന്ദ്രനെ അഗ്നിരക്ഷാ സേന രണ്ടുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താനായത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS