GOODWILL HYPERMART

കോതമംഗലത്ത് കഞ്ചാവ് വേട്ട; രണ്ട് പേർ അറസ്റ്റിൽ

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. സാമ്രാട്ട് സേഖ് (30) എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും ബബ്ലു ഹഖ് (30) എന്നയാളെ 1.05 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. 


കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്നാണ് കേസുകൾ കണ്ടെടുത്തത്. പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബു.പി.ബി, ബാബു.എം.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ്.കെ.എ, ആസിഫ് മുഹമ്മദ്.എൻ.എം, ബിലാൽ.പി.സുൽഫി, ജോയൽ ജോർജ്, സോബിൻ ജോസ് എന്നിവരും ഇൻസ്‌പെക്ടറോടൊപ്പം പരിശോധനകളിൽ പങ്കെടുത്തു.


മറ്റൊരു കേസിൽ, തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ 1.14 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജിതു പ്രധാൻ (47 വയസ്) എന്നയാളാണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അഷ്‌റഫ്‌.എം.വി, രാജേഷ്.കെ, പ്രിവൻ്റീവ് ഓഫീസർമാരായ ഉല്ലാസ് ജോസ്, മുഹമ്മദ് ഹാരിസ്.കെ, സിവിൽ എക്സൈസ് ഓഫീസർ ശ്യാംരാജ്.എ൦.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.