
ഹരിയാനയില്‍ പെണ്‍കുട്ടി ട്രൈയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സ്വന്തം ഗ്രാമത്തിലെ യുവാക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയെ തുടര്‍ന്ന് മൂന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വന്ദേ ഭാരത് ട്രൈയിനിന് മുന്നില്‍ ചാടിയാണ് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)