
ഇടുക്കി അണക്കരയ്ക്ക് സമീപം പതിനേഴുകാരൻ കിണറ്റിൽ വീണ് മരിച്ചു. അണക്കര ഉദയഗിരിമേട് സ്വദേശി കോട്ടക്കുഴിയിൽ ബിജുവിൻ്റെ മകൻ വിമൽ (17) ആണ് മരണപ്പെട്ടത്. അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ആശുപതിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.