HONESTY NEWS ADS

 HONESTY NEWS ADS


പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർക്ക് ദാരുണാന്ത്യം; സംഭവം കന്യാകുമാരിയിൽ

പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു

കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു. ഇനയം പുത്തൻ തുറ സ്വദേശികളായ മൈക്കിൾ പിൻറോ, മരിയ വിജയൻ, ആൻ്റണി, ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. കന്യാകുമാരി ജില്ല ഇനം പുത്തൻ തുറയിൽ സെൻ്റ് ആൻ്റണീസ് ചർച്ചിലാണ് സംഭവം.13 ദിവസത്തെ പള്ളിപ്പെരുന്നാൾ ആഘോഷ ക്രമീകരണത്തിനിടെയാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്.  പള്ളിപെരുന്നാളുമായി ബന്ധപ്പെട്ട് അലങ്കാര ക്രമീകരണത്തിനിടെ ഇരുമ്പ് ഗോവണി വൈദ്യുത ലൈനിൽ തട്ടി വന്ന് അപകടം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നാല് പേരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS