GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിനിറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍; കൊച്ചിയില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിന് ഇറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍


ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിന് ഇറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. കൊച്ചിയില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. മോഷണം നടത്തിയെന്ന് സമ്മതിക്കുന്ന കുട്ടികളുടെ ശബ്ദസന്ദേശം പുറത്ത് വന്നിട്ടുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണം ലഹരി വാങ്ങാനും വില്‍ക്കാനുമായി ഉപയോഗിക്കും. 


കൈയിലെ പണം തീര്‍ന്നപ്പോള്‍ ബൈക്ക് മോഷ്ടിക്കുകയും നമ്പര്‍ പ്ലേറ്റടക്കം മാറ്റുകയുമൊക്കെ ചെയ്തതായി ഗ്രൂപ്പില്‍ ഇവര്‍ പറയുന്നുണ്ട്. പണ്‍കുട്ടികളെ ലഹരി ഉപയോഗിക്കാന്‍ പുറത്തുകൊണ്ടുപോയെന്നതടക്കം സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കുട്ടികളുടെ സംഘത്തില്‍ നിരവധി പേരുണ്ട്. കൊച്ചിയില്‍ ലഹരി ചേര്‍ത്ത് ചോക്ലേറ്റ് നിര്‍മാണം തകൃതിയെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇത്തരം ലഹരി വസ്തുക്കളുടെ വിതരണവും വില്‍പ്പനയും കൂടുതലായി നടക്കുന്നത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.