
എറണാകുളം ഇടപ്പള്ളി ടോൾ ഭാഗത്തു നിന്ന് 3.20 ഗ്രാം രാസലഹരിയുമായി നാല് യുവാക്കളെ കളമശേരി പൊലീസ് പിടികൂടി. ആലുവസ്വദേശി ചക്കാലക്കൽ അലൻ വിൻസെന്‍റ് ലയനോൺ (22), ഇടുക്കി പാറത്തോട് സ്വദേശി മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാർ (25), കളമശേരി എച്ച്എംടി കോളനി സ്വദേശി പുതുപറമ്പിൽ അഭിജിത്ത് (28), ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തവളങ്കൽ ആദർശ് (26) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലദിത്യ ഐപിഎസ്, ഡെപ്യൂട്ടി കമ്മീഷൻ ജോനാപ്പടി മഹേഷ് ഐപിഎസ്, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ബേബി പി.വി. എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്‍റെ (D-HUNT) ഭാഗമായി ശനിയാഴ്ച കളമശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കളമശേരി പൊലീസ് സ്റ്റേഷ൯ ഇൻസ്പെക്റ്റർ എം.ബി. ലത്തീഫിന്‍റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്റ്റർമാരായ സെബാസ്റ്റ്യൻ പി. ചാക്കോ, രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു, മാഹിൻ അബൂബക്കർ, എ.എസ്. അരുൺ, സ്മികേഷ്, സിജിൽ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. രാസലഹരിയുടെ ഉറവിടത്തെക്കുറിച്ചും പ്രതികളുടെ രാസലഹരി ഇടപാടുകളെക്കുറിച്ചും കളമശേരി പോലീസ് അന്വേഷണം നടത്തിവരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.