HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായ പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA