HONESTY NEWS ADS

 HONESTY NEWS ADS


ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്; തിങ്കളാഴ്ച സമരം കടുപ്പിക്കും, മുടിമുറിച്ച് പ്രതിഷേധിക്കും

ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച്  പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.


സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ട സമരം. സമരത്തിലുള്ള ആശ പ്രവർത്തകരും അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും മുടിമുറിച്ച് പ്രതിഷേധം അറിയിക്കും. ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സമരം തുടരുന്നതിനിടെ 23 തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെ അധികം നൽകുമെന്നാണ് പ്രഖ്യാപനം എന്നാൽ, ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നായിരുന്നു തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രതികരണം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS