HONESTY NEWS ADS

 HONESTY NEWS ADS


മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി

മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.


ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS