
പാലക്കാട് ചിറ്റൂർ റേഞ്ചിൽ കള്ളില്‍ വീണ്ടും ചുമ മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി. കള്ളിന്‍റെ സാംപിളിൽ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിലെ 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.
നേരത്തെ ക്രമക്കേട് കണ്ടെത്തിയ ഒൻപതാം ഗ്രൂപ്പിലെ മൂന്ന് ഷാപ്പുകളിൽ വീണ്ടും ചുമ മമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നടപടിക്ക് നിർദ്ദേശം നൽകി.
മോളക്കാട്, മീനാക്ഷിപുരം, ഗോപാലപുരം, കുറ്റിപ്പള്ളം, അഞ്ചുവെള്ളക്കാട്, വെമ്പ്രവെസ്റ്റ് എന്നീ ഷാപ്പുകളിലാണ് ചുമമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. കുറ്റിപ്പള്ളം, വണ്ണാമ എന്നിവിടങ്ങളിൽ നിന്ന് നേരത്തെ കണ്ടെത്തി റദ്ദാക്കിയിരുന്നു. ഇത് വലിയ ഗൗരവമുള്ള വിഷയമാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു.
ചിറ്റൂരിൽ മാത്രം ആറ് ഷാപ്പുകളിലാണ് ചുമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് നേരത്തെ കണ്ടെത്തിയ ശിവരാജൻ്റെ മൂന്ന് ഷാപ്പുകളിൽ വീണ്ടും മരുന്ന് സാന്നിധ്യം കണ്ടെത്തിയത് ഗുരുതരമാണ്. ഈ ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യും. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലയിലെ എല്ലാ ഷോപ്പുകളിലും പരിശോധന നടത്തുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു.