
ഇടുക്കിയിൽ വീട് ഉൾപ്പെടുന്ന പ്രദേശം വനഭൂമി ആണെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമം. പാൽകുളംമേടിന് സമീപത്ത് 50 വർഷക്കലമായ് താമസിക്കുന്ന കുത്തനാപള്ളിൽ നിജോ പോളിന്റെ വീട്ടിൽ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയത്.
കഞ്ഞിക്കുഴി പഞ്ചായത്തിൽ പാൽക്കുളം മേടിന് പോക്കുന്ന വഴിസൈഡിൽ 50 വർഷക്കാലമായി വീട് വച്ച് താമസിച്ചുകൊണ്ടിരുന്ന സ്ഥലം വനഭൂമിയിൽ ആണെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്ദ്യേഗസ്ഥർ വീട് കത്തിച്ച് കളഞ്ഞത്. തുടർന്ന് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കാപ്പി, കുരുമുളക് എന്നിവയും, ഇരുമ്പ് പൈപ്പു കൊണ്ട് നിർമ്മിച്ച വീടിന്റെ മേൽക്കുര ആക്രി കടയിൽ വിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
നിജോ പോളിന് വർഷങ്ങൾക്ക് മുൻപ് കുടുംബ സ്വത്ത് ആയി കിട്ടിയഭൂമിയാണ് ഇത്. പഞ്ചായത്ത് രേഖകളിൽ വീടിന്റ കരം ഉൾപ്പെടെ അടച്ചു വരുന്നതുമാണ്. പാൽക്കുളം മേട് പ്രദേശത്ത് നിരവധി പേരെ മുൻപും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടുവാൻ വനം വകുപ്പ് ഉദ്ദോഗസ്ഥർ ശ്രമം നടത്തിയിരുന്നു. താമസിക്കാൻ തനിക്ക് മറ്റിടം ഇല്ലന്നും, വാടക വീട്ടിലാണ് കഴിയുന്നത് എന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കളക്ടർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും നിജോ പോൾ പറഞ്ഞു.