HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കടുത്ത പനിയും ഛർദിയും, കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥികളായ 5 പേർ ചികിത്സ തേടി

കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി


എറണാകുളം കളമശേരിയിൽ കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. കളമശേരി സെൻ്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.


ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറി തല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭ ആവശ്യപ്പെട്ടു.  എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികളിൽ നിന്നെടുത്ത സാംപിളുകൾ പരിശോധനക്ക് അയച്ചതായി എറണാകുളം ഡിഎംഒ വ്യക്താമാക്കി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS