HONESTY NEWS ADS

 HONESTY NEWS ADS


യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന; ഒന്നേകാൽ കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ

കൊച്ചിയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. ഒന്നേകാൽ കിലോഗ്രാമോളം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. പാലപ്രശ്ശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടിൽ മുറിക്കകത്ത് പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.


മുർഷിദാബാദിൽ നിന്നും കൊണ്ടുവന്ന് ഇവിടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിലാണ് വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നിരന്തരം ആളുകൾ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥൻ സംശയം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതികളിൽ നിന്നും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച പ്രത്യേക ത്രാസും പൊലീസ് കണ്ടെടുത്തു. പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു. ഇവർക്ക് ഇവിടെ സഹായം നൽകിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ് ഐ സതീഷ് കുമാർ, എ എസ് ഐ മാരായ കെ.എസ്.ഷാനവാസ്, ജിയോ, സീനിയർ സി പി ഒ മാരായ കെ.ബി. ഫാബിൻ, റ്റി.എ.കിഷോർ, സി പി ഒ മാരായ കെ.എച്ച്.സജിത്ത്, വിഷ്ണു, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS