GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

Gold Rate Today: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ആശങ്കയോടെ ഉപഭോക്താക്കൾ, ഇന്നത്തെ നിരക്കറിയാം (03-03-2025)

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദുവസം സ്വ‍ണവില മാറ്റമില്ലാതെ തുട‍ർന്നിരുന്നു. ​ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഇത് സ്വർഭാരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർദ്ധിക്കുന്നത് ആശങ്ക ഉണർത്തിയിട്ടുണ്ട്. 


ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6520 രൂപയാണ്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്. 


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്ണവിലയെ കുത്തനെ ഉയർത്തിയത്. കാനഡ, മെക്സിക്കോ, ചൈന തുടഗിയ രാജ്യങ്ങൾക്ക് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ആഗോള സ്വർണവില കുത്തനെ ഉയർന്നിരുന്നു. ട്രംപിന്റെ ഈ നയം വ്യാപാര യുദ്ധത്തിന് വഴി വെക്കുമെന്ന് ആശങ്ക വന്നതോടെയാണ് സ്വർണവില ഉയർന്നത്. സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണത്തെ കണക്കാക്കുന്നതാണ് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാനുള്ള കാരണം. ഡിമാൻഡ് ഉയർന്നതോടെ വില കുത്തനെ ഉയരുകയായിരുന്നു. ജനുവരി ഒന്നിന്  57,200 രൂപയായിരുന്നു സ്വർണവില. എന്നാൽ രണ്ട മാസം പിന്നിട്ട് മാർച്ചിൽ എത്തുമ്പോൾ വില 63,440 ആണ്. 6,240  രൂപയാണ് പവന് കൂടിയത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.