
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. പരിക്കേറ്റ മാത്യൂ ഷോര്‍ട്ടിന് പകരം കൂപ്പര്‍ കൊണോലി ടീമിലെത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം തന്‍വീര്‍ സംഗയും കളിക്കും. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാല് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇരു ടീമുകളേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഓസ്ട്രേലിയ: കൂപ്പര്‍ കൊണോലി, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലാബുഷാനെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ ദ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ആദം സാംപ, തന്‍വീര്‍ സംഗ.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ഓസ്‌ട്രേലിയക്കെതിരെ സെമി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയക്കുന്നത് ഒരു താരത്തെ ഓര്‍ത്താണ്. ഇത്തവണയും ട്രാവിസ് ഹെഡ് ഇന്ത്യയുടെ കിരീടത്തിലേക്കുള്ള വഴിമുടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. 2023 ഏകദിന ലോകകപ്പ് ഫൈനല്‍. ഇന്ത്യയുടെ നെഞ്ചു തകര്‍ത്ത ഇന്നിംഗ്‌സ്. ഓസീസിനെതിരായ മത്സരങ്ങളില്‍ ഇന്തയുടെ സ്ഥിരം തലവേദനയാണ് ഈ 31ക്കാരന്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഹെഡിനെ പൂട്ടാന്‍ ഇന്ത്യ പാടുപെട്ടു. ഐസിസി ടൂര്‍ണമെന്റുകളില്‍ താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഇന്ത്യക്കെതിര. മൂന്ന് ഫോര്‍മാറ്റിലുമായി വാരികൂട്ടിയത് 1600ന് മുകളില്‍ റണ്‍സ്. നാല് തകര്‍പ്പന്‍ സെഞ്ച്വറികള്‍. ഓസീസിനെതിരെ വീണ്ടുമൊരു നോക്കൗട്ട് പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ലക്ഷ്യം ട്രാവിസ് ഹെഡ് തന്നെ.