HONESTY NEWS ADS

ഇടുക്കിയിൽ ഇനി മതിവരുവോളം ഫോട്ടോയും സെല്‍ഫിയും എടുക്കാം; 7 പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ പ്രകൃതി ഭംഗി നിറഞ്ഞ മനോഹരമായ ഫ്രെയിമുകള്‍ റെഡി

ഇടുക്കി: ഇനി മതിവരുവോളം ഫോട്ടോയും സെല്‍ഫിയും എടുക്കാം; 7 പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ പ്രകൃതി ഭംഗി നിറഞ്ഞ മനോഹരമായ ഫ്രെയിമുകള്‍ റെഡി

സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില്‍ ഇനി ഫോട്ടോയും സെല്‍ഫിയുമെല്ലാം എടുക്കാം. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റാളേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് - ഇടുക്കി എന്ന പദ്ധതി പ്രകാരമാണ് ഫ്രെയിമുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 


രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമണ്‍ മൊട്ടക്കുന്ന് എന്നീ വിനോദ സഞ്ചാര മേഖലകളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിച്ചിരിക്കുന്നത്. മാര്‍ച്ച് 22ന് പൊതുമരാമത്ത് - വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും. 38,17,116 രൂപ ചെലവിലാണ് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS