GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

പശ്ചിമഘട്ടത്തിന്റെ ഭംഗി പ്രതിഫലിപ്പിക്കുന്ന ജലാശയം; കണ്ടാലും കണ്ടാലും മതിവരാത്ത കർലാഡ് തടാകം

പശ്ചിമഘട്ടത്തിന്റെ ഭംഗി പ്രതിഫലിപ്പിക്കുന്ന ജലാശയം; കണ്ടാലും കണ്ടാലും മതിവരാത്ത കർലാഡ് തടാകം

പ്രകൃതി ഭംഗിയാൽ വിസ്മയം തീർക്കുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയാണ് വയനാട്. ബാണാസുര ഡാമും എടക്കൽ ഗുഹയും ചെമ്പ്ര പീക്കുമെല്ലാം ആരുടെയും മനം നിറയ്ക്കുന്ന കാഴ്ചകളാണ് കാത്തുവെച്ചിരിക്കുന്നത്. എന്നാൽ, വയനാട്ടിൽ അധികമാരും എക്സ്പ്ലോർ ചെയ്യാത്ത നിരവധി മനോഹരമായ സ്പോട്ടുകളുമുണ്ട്. അത്തരത്തിൽ ഒന്നാണ് ബാണാസുര ഡാമിന് സമീപത്ത് തന്നെയുള്ള കർലാഡ് തടാകം. 


വയനാടിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കർലാഡ് തടാകം പശ്ചിമഘട്ടത്തിന്റെ ഭംഗി പ്രതിഫലിപ്പിക്കുന്ന ജലാശയമാണ്. കേരളത്തിലെ പ്രശസ്തമായ കായലുകളിലെ തിരക്കുകളിൽ നിന്ന് വ്യത്യസ്തമായി ശാന്തതയും ഏകാന്തതയും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു അന്തരീക്ഷമാണ് കർലാഡ് തടാകം നൽകുന്നത്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ശാന്തമായി അൽപ്പ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ് കർലാഡ് തടാകം. ധ്യാനം, മെഡിറ്റേഷൻ തുടങ്ങിയവയ്ക്കും പറ്റിയ ഇടമാണിത്. 


സമാധാനം ആഗ്രഹിക്കുന്നവരെ പോലെ തന്നെ സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇവിടേയ്ക്ക് ധൈര്യമായി വരാം. സന്ദർശകർക്ക് കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ്, റോക്ക് ക്ലൈംബിംഗ്, തടാകത്തിന് കുറുകെയുള്ള ആവേശകരമായ സിപ്‌ലൈൻ റൈഡ് എന്നിവ ആസ്വദിക്കാൻ സാധിക്കും. ഇവിടുത്തെ കാഴ്ചകൾ പ്രകൃതിസ്‌നേഹികളെയും ആവേശം കൊള്ളിക്കുമെന്ന് ഉറപ്പാണ്. ബാണാസുര സാഗർ ഡാം, സൂചിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയവ കർലാഡ് തടാകത്തിന് സമീപത്തുള്ള ചില ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെയാണ് കർലാഡ് തടാകം സ്ഥിതി ചെയ്യുന്നത്. പച്ചപ്പും പശ്ചമഘട്ടത്തിന്റെ കാഴ്ചകളും മനോഹരമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുക. സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിൽ ചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പും ആകാശത്തിന്റെ നീലിമയും പ്രതിഫലിക്കുന്ന കാഴ്ച ഒരിക്കലും മറക്കില്ല. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.