
സഹജീവി സ്നേഹത്തിൻ്റെ നന്മ വിത്തുകൾ വിതറി ഇടുക്കി സെന്റ്. മേരീസ് U P സ്കൂൾ മണിപ്പാറയിലെ കുരുന്നുകൾ ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി. ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് വേണ്ടിയാണു കേശദാനം നടത്തിയത്. ഹെഡ്മിസ്ട്രെസ് Sr.കൃപ CMC അദ്ധ്യക്ഷത വഹിച്ച യോഗം രക്ത ദാന ജീവകാരുണ്യ പ്രവർത്തകൻ MM അൻസാരി ഉത്ഘാടനം ചെയ്തു.
കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും സമ്മത പത്രം ഒപ്പിട്ടു വാങ്ങിയ ശേഷമാണ് പരുപാടി സങ്കടിപ്പിച്ചത്. 19 കുട്ടികളും മുതിർന്ന 2 പേരും ഉൾപ്പെടെ 21 പേർ ഹെയർ ഡൊണേഷൻ നടത്തി. ഹെയർ സൊണേഷൻ നടത്തിയവർക്ക് രക്ത ദാന ജീവകാരുണ്യ പ്രവർത്തകൻ ഷിജു കട്ടപ്പന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. KCSL കോർഡിനേറ്റർ Smt. ബ്രിജിത V.J, സോമി ബിപിൻ PTA മെമ്പർ , സ്കൂളിലെ മറ്റ് അദ്ധ്യാപകൾ, സ്റ്റാഫുകൾ , രക്ഷാകർത്താക്കൾ ക്യാമ്പിന് നേതൃത്വം കൊടുത്തു.