HONESTY NEWS ADS

 HONESTY NEWS ADS


തോട്ടം ലയം നവീകരണം; 10 കോടി രൂപയുടെ പദ്ധതി, ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ലയങ്ങൾ നവീകരിക്കുന്നതിനും പുതുതായി നിർമിക്കുന്നതിനുമായി തോട്ടം ലയം നവീകരണ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു

തോട്ടം രജിസ്ട്രേഷനും സ്വന്തമായി ലയങ്ങളുമുള്ള എല്ലാ തോട്ടം ഉടമകൾക്കും  ലയങ്ങൾ നവീകരിക്കുന്നതിനും പുതുതായി നിർമിക്കുന്നതിനുമായി തോട്ടം ലയം നവീകരണ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 10 കോടി രൂപയാണ് പദ്ധതിയിൽ അനുവദിച്ചിട്ടുള്ളത്. ലയങ്ങളുടെ മേൽക്കൂര മാറ്റി നിർമിക്കുക, തറയുടെ പണികൾ, പുനർ വൈദ്യുതികരണം, ഭിത്തി സിമന്റ് പ്ലാസ്റ്ററിങ് നടത്തുക,  കൂടുതലായി മുറികൾ പണിയുക, ശൗചാലയ സൗകര്യം മെച്ചമാക്കുക, ജലസംഭരണം എന്നീ പ്രവർത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


അറ്റകുറ്റപണിയുടെ 30 ശതമാനം, പരമാവധി 50,000 രൂപ ,സബ്സിഡിയായി മടക്കി നൽകും. കൂടാതെ പുതുതായി നിർമിക്കുന്ന ഓരോ ലയത്തിനും  ചെലവിന്റെ 30 ശതമാനം, പരമാവധി 2 ലക്ഷം വരെ, സബ്സിഡി ആയി ലഭിക്കുന്നു. ആനുകൂല്യത്തിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കി ചെറുതോണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകേണ്ടതാണ്. തോട്ടം രജിസ്ട്രേഷന്റെ പകർപ്പ് സഹിതം തോട്ടം ഉടമയാണ്  അപേക്ഷ നൽകേണ്ടത്.


ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ അദ്ധ്യക്ഷനായും, ഡെപ്യൂട്ടി രജിസ്ട്രാർ കൺവീനറും കെട്ടിട നിർമ്മാണ അസിസ്റ്റന്റ് എഞ്ചിനീയർ, പ്ലാന്റേഷൻ ഇൻസ്പെക്ടർ, ലീഡ് ഡിസ്ട്രിക് മാനേജർ എന്നിവർ അംഗങ്ങളായ കമ്മിറ്റി പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച് അംഗീകാരം നൽകും. തുടർന്ന് തോട്ടം ഉടമകൾക്ക് നവീകരണ പ്രവർത്തി ആരംഭിക്കാവുന്നതും പൂർത്തീകരിച്ചതിനു ശേഷം പ്രസ്തുത വിവരം ജില്ലാ വ്യവസായ കേന്ദ്രത്തെ രേഖാമൂലം അറിയിക്കാവുന്നതുമാണ്. 

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ - 8590741115 ഉടുമ്പൻചോല  - 9495471074, ദേവികുളം - 9400632569 തൊടുപുഴ - 8547744486, പീരുമേട് - 9744303626.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS