
പാലായിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ചിപ്പുറത്ത് ജിബിൻ ബിജു (22) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ച യുവതിയ്ക്ക് അപകടത്തിൽ പരിക്കേറ്റു. ഉപ്പുതറ സ്വദേശിനി പള്ളിക്കൽ സോന (22)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സോനയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
മുത്തോലി ജംങ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലായിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിൻ മരിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.