GOODWILL HYPERMART

 

pope francis

മഹിളകളേ... ഈ അവസരം നഷ്ടപ്പെടുത്തരുത്; ഉയർന്ന വരുമാനം ഉറപ്പ് ,മാർച്ച് 31 ന് മുൻപ് നിക്ഷേപിക്കാം ഈ പദ്ധതിയിൽ

സ്ത്രീകൾക്കുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്


സമ്പാദ്യത്തെ കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം ഇന്നത്തെ സ്ത്രീകൾക്ക് വ്യക്തമായ ധാരണയുണ്ട്. നിക്ഷേപങ്ങൾക്കും ഇന്നത്തെ സ്ത്രീകൾ പ്രാധാന്യം നൽകുന്നുണ്ട്. സുരക്ഷിതമായ ഭാവിക്കായി നിക്ഷേപങ്ങൾ അനിവാര്യം തന്നെയാണ്. റിസ്‌കില്ലാത്ത, നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമുള്ള, മാന്യമായ റിട്ടേൺ ഉള്ള നിക്ഷേപ പദ്ധതികൾ തിരയുന്ന സ്ത്രീകൾക്കുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. പ്രമുഖ ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് പ്ലാനുകളും പോസ്റ്റ് ഓഫീസ് സ്‌കീമുകളും നൽകുന്നതിനേക്കാൾ മികച്ച പലിശനിരക്കാണ് എംഎസ്എസ് സി വാഗ്ദാനം ചെയ്യുന്നത്.


സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇടയിൽ സാമ്പത്തിക സുരക്ഷയും സമ്പാദ്യ ശീലങ്ങളും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് 2023 ൽ ആണ് കേന്ദ്രം മഹിളാ സമ്മാൻ സേവിങ്സ് സ്‌കീം അവതരിപ്പിച്ചത്. ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.


2023 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2 ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക. അതായത്  2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാമെന്ന് ചുരുക്കം. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. ചെറുകിട സമ്പാദ്യ പദ്ധതികൾ പൊതുവെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നവയാണ്. എന്നാൽ പുതിയ പദ്ധതിയുടെ നികുതി ഘടന സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.


പദ്ധതി കൊണ്ടുള്ള നേട്ടങ്ങൾ

രണ്ട് വർഷത്തേക്ക് സ്‌കീമിന് കീഴിൽ നിങ്ങൾ 2,00,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക; നിങ്ങൾക്ക് പ്രതിവർഷം 7.50 ശതമാനം പലിശ ലഭിക്കും. അതായത് ആദ്യ വർഷം, നിങ്ങൾക്ക് നിക്ഷേപ തുകയിൽ 15,000 രൂപയും രണ്ടാം വർഷം 16,125 രൂപയും ലഭിക്കും.  രണ്ട് വർഷം പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് 2,31,125 രൂപ ലഭിക്കും


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.