HONESTY NEWS ADS

Electro Tech Nedumkandam

 

വിൽപ്പനയ്‌ക്കെത്തിച്ച രണ്ടുകിലോ കഞ്ചാവ് പിടികൂടി; ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

രണ്ട് കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

ആലുവയിൽ രണ്ട് കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍കല്ല് സ്വദേശി തൊട്ടിയില്‍ റസല്‍ (40), തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തൈമുറി വീട്ടില്‍ നീന (45) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്.


ആലുവ എസ്.എന്‍ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം. ഹോള്‍സെയിലായിട്ടാണ് വില്‍പ്പന. റസൽ ഇടയ്ക്ക് പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇയാൾക്കെതിരെ  കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ, കാഞ്ഞാര്‍, പെരുമ്പാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഡി.വൈ.എസ്.പി ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS