
ഇടുക്കി അടിമാലിയ്ക്ക് സമീപം കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് സംഘം പിടികൂടി. അടിമാലി ഇരുമ്പുപാലം സ്വദേശി കരയിൽ അനൂപ് (30) എന്നയാളാണ് പിടിയിലായത്. 39 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ നെബുഎ.സി, ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ.കെ.എൻ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി.കെ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.