
കമ്പംമെട്ട് പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കര്‍(24) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം കമ്പംമെട്ട് പോലീസ് അന്യാര്‍തൊളു നിർമലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ നില്‍ക്കുന്നതായി കാണുകയും തുടര്‍ന് ഇയാളുടെ ബാഗില്‍നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തുകയുമായിരുന്നു. കമ്പംമെട്ട് എസ്.ഐ. വര്‍ഗീസ് ജോസഫ്, സി.പി.ഓമാരായ തോമസ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.