GOODWILL HYPERMART

തൊടുപുഴയിൽ എംഡിഎംഎ വിതരണക്കാരിലൊരാള്‍ പൊലീസിന്‍റെ പിടിയില്‍

തൊടുപുഴ: എംഡിഎംഎ വിതരണക്കാരിലൊരാള്‍ പൊലീസിന്‍റെ പിടിയില്‍

തൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരിലൊരാൾ പൊലീസിന്‍റെ പിടിയില്‍. തട്ടക്കുഴ സ്വദേശി ഫൈസലാണ് (31)​ അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി തൊടുപുഴയിൽ നിന്ന് എംഡിഎംഎയുമായി പിടിയിലായ യുവാക്കൾക്ക് ലഹരി നൽകിയിരുന്നത് ഫൈസലാണെന്നാണ് വിവരം. യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.


തുടർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഫൈസലിൽ നിന്ന് വാങ്ങുന്ന എംഡിഎംഎ ക്രിസ്റ്റലുകൾ ചെറുപൊതികളിലാക്കി വിൽക്കുകയായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ മറ്റ് രണ്ട് പ്രതികൾ ചെയ്തിരുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.