
ഇടുക്കി വാഗമണ്ണിൽ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി കോലാഹലമേട് സെന്‍ഹയസില്‍ വിമല്‍ സെൻ വിൻസന്റിനെ (29)യാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച രാസലഹരി ഇനത്തില്‍പ്പെട്ട 0.31 മില്ലി ഗ്രാം എം ഡി എം എ ലേഡീസ് ബാഗിനുള്ളില്‍ ഒരു പ്ലാസ്റ്റിക് സിബ് ലോക്ക് കവറില്‍ വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാഗമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ് തോമസ്, സബ്ബ് ഇന്‍സ്പെക്ടര്‍ ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.