
ഇടുക്കി അണക്കരയിൽ നിന്നും ജീപ്പ് മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കുമളി റോസപ്പൂക്കണ്ടം സ്വദേശികളായ ജിഷ്ണു രാജു (37), അജിത് മുത്തുകുമാർ (21), കുമളി ഗാന്ധിനഗർ കോളനി സ്വദേശി അഭിനേഷ് ഗണേശൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കുമിളി -മൂന്നാര്‍ സംസ്ഥാനപാതയിൽ അണക്കര പാമ്പുപാറയില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര ജീപ്പാണ് പ്രതികൾ മോഷ്ടിച്ചത്.
ഉടമയുടെ പരാതിയെത്തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടൻമേട് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈൻ കുമാർ.എ, സബ്ബ്. ഇന്‍സ്പെക്ടര്‍മാരായ ബിനോയ് എബ്രഹാം, അശോകൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയൻ എൻ, ജയമോൻ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു കെ ജോൺ, അരുൺ പീതാംബരൻ, സൽജോമോൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.