
കട്ടപ്പന വാഴവരയിൽ കാട്ടുതീ കെടുത്താൻ ശ്രമിച്ച യുവാവിന് ദാരുണന്ത്യം. കാഞ്ചിയാർ ലബ്ബക്കട സ്വദേശി വെള്ളറയിൽ ജിനോയി തോമസ് ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പടർന്ന കാട്ടുതീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. വൈകിട്ട് ഏഴരയോടെയാണ് സംഭവം. മൃതദേഹം കട്ടപ്പനയിലേ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.