
ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.നെടുങ്കണ്ടം സ്വദേശി പുത്തന്‍പറമ്പില്‍ രാജ സുബ്രമണിയുടെ മൃതദേഹമാണ് ലഭിച്ചത്. ജലാശയത്തിന് കുറുകെ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. പൂപ്പാറയില്‍ കല്ലിന്റെ പണിക്കായി എത്തിയ രാജ സുഹൃത്ത് സെന്തില്‍കുമാറിനൊപ്പമാണ് ഡാമില്‍ എത്തിയത്. മൂന്നാര്‍ ഫയര്‍ ഫോസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പോലീസ് മേല്‍നടപടി സ്വികരിച്ചു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി മാറ്റി.